Posts

Showing posts from April, 2017

ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍ - Aagladha Chitharaayi Malayalam Lyrics

ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍ ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍ ദൈവത്തെ വാഴ്ത്തീടുവിന്‍  ശക്തിസങ്കേതമാം ഉന്നതനീശനെ  പാടിപുകഴ്തീടുവിന്‍                            (ആഹ്ലാദചിത്തരായ്..) 1 തപ്പുകള്‍ കൊട്ടുവിന്‍, കിന്നരവീണകള്‍  ഇമ്പമായ്‌ മീട്ടീടുവിന്‍  ആര്‍ത്ത് ഘോഷിക്കുവിന്‍, കാഹളം മുഴക്കുവിന്‍  ആമോദമോടെ വാഴ്ത്തുവിന്‍                            (ആഹ്ലാദചിത്തരായ്...) 2 നാഥനെ വാഴ്ത്തുക ഇസ്രയെലിന്നൊരു  ചട്ടമാണോര്‍ത്തീടുവിന്‍  സ്തുതികളില്‍ വാണിടും സര്‍വ്വ ശക്തനെ സദാ  സ്തോത്രങ്ങളാല്‍ പുകഴ്ത്തുവിന്‍                            (ആഹ്ലാദചിത്തരായ്...) 3 കഷ്ടകാലത്തവന്‍ മോചനം നല്‍കിയെന്‍  ഭാരവും നീക്കി ദയാല്‍  താളമേളങ്ങളാല്‍ പട്ടുപാടിയുന്നത -  നാമം സദാപി വാഴ്ത്തുവിന്‍  ...

ആകാശം മാറും ഭൂതലവും മാറും - Aakasham Maarum Malayalam Lyrics

ആകാശം മാറും ഭൂതലവും മാറും ആകാശം മാറും ഭൂതലവും മാറും ആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രം കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം വചനത്തിന്‍റെ വിത്തുവിതക്കാന്‍ പോകാം സ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം (2) (ആകാശം..) 1 ഇസ്രായേലേ ഉണരുക നിങ്ങള്‍  വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ (2) വഴിയില്‍ വീണാലോ വചനം ഫലമേകില്ല വയലില്‍ വീണാലെല്ലാം കതിരായീടും (2) (ആകാശം..) 2 വയലേലകളില്‍ കതിരുകളായ് വിളകൊയ്യാനായ് അണിചേര്‍ന്നീടാം (2) കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ല മിഴികള്‍ സത്യം എന്തേ കാണുന്നില്ല (2) (ആകാശം..)

ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക - Aakashame Kelka Malayalam Lyrics

ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി.. അവരെന്നോടു മത്സരിക്കുന്നു.. (2) 1 കാള തന്‍റെ ഉടയവനെ, കഴുത തന്‍റെ യജമാനന്‍റെ പുല്‍തൊട്ടി അറിയുന്നല്ലോ.. എന്‍ ജനം അറിയുന്നില്ല.. (2) 2 അകൃത്യ ഭാരം ചുമക്കും, ജനം ദുഷ്പ്രവൃത്തിക്കാരുടെ മക്കള്‍ വഷളായി നടക്കുന്നവര്‍.. ദൈവമാരെന്നറിയുന്നില്ല.. (2) 3 ആകാശത്തില്‍ പെരിഞ്ഞാറയും, കൊക്കും മീവല്‍പ്പക്ഷിയും അവര്‍ തന്‍റെ കാലം അറിയും.. എന്‍ ജനം അറിയുന്നില്ല.. (2) (ആകാശമേ..)

ആരാധനാ നിശാ സംഗീത മേള - Aaradhana Nisha Sangeetha Mela Malayalam Lyrics

ആരാധനാ നിശാ സംഗീത മേള ആരാധനാ നിശാ സംഗീത മേള  വരൂ വരൂ ദേവന്‍ പിറന്നിതാ തൊഴാം തൊഴാം നാഥന്‍ പിറന്നിതാ ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ  കമ്പിത്തിരി മത്താപ്പോ (2) മനസ്സേ ആസ്വദിക്കു ആവോളം (2) വര്‍ണ്ണക്കതിരോ സ്വര്‍ണ്ണപ്പതിരോ  കണ്ണാടിച്ചില്ലിന്‍റെ കന്നിപ്പൊരിയോ (2) ഉള്ളിന്‍റെ ഉള്ളിലാരാരോ കത്തിച്ച  മാലപ്പടക്കോ താലപ്പൊലിയോ  ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ  കമ്പിത്തിരി മത്താപ്പോ (2) മനസ്സേ ആസ്വദിക്കു ആവോളം ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ ജിങ്കിള്‍ ജിങ്കിള്‍ ബെല്‍സ്സ് അങ്കിള്‍ സാന്‍റാക്ലോസ്സ്  കം കം കം ഇന്‍ ഔര്‍ ഹാര്‍ട്ട്സ്സ് ആന്‍റ് ഹോംസ്സ് (2) ഈ നക്ഷത്രക്കുന്നില്‍ ഈ പുല്‍ക്കൊടിലിന്നുള്ളില്‍ മഴവില്‍ക്കൊടികള്‍ മണിഗോപുരമിട്ടൊരു മച്ചകമേടയിതില്‍ (2) ജിങ്കിള്‍ ജിങ്കില്‍ ബെല്‍സ്സ് അങ്കിള്‍ സാന്‍റാക്ലോസ്സ്  കം കം കം ഇന്‍ ആര്‍ ഹാര്‍ട്ട്സ്സ് ആന്‍റ് ഹോംസ്സ് (2) ശാന്തമാം യാമിനി പുണ്യയാം മേദിനി  കന്യമാതാവിന്‍ പൂങ്കരത്തില്‍  മണ്ണിനും വിണ്ണിനും  ഏകനാഥന്‍ ഉണ്ണീശോമിശിഹാ ധന്യനായി വീണുറങ്ങി...

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം - Aaradhichidam Kumbittu Malayalam Lyrics

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം ആരാധിക്കുമ്പോള്‍ അപദാനം പാടീടാം ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം ആ പദമലരില്‍ താണു വീണു വന്ദിച്ചീടാം  ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണം എന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം (ആരാധിച്ചീടാം..) 1 യേശു നാഥാ ഒരു ശിശുവായ്  എന്നെ നിന്‍റെ മുന്‍പില്‍ നല്‍കീടുന്നെ എന്‍ പാപമേതും മായിച്ചു നീ  ദുഃഖ ഭാരമെല്ലാം മോചിച്ചു നീ ആത്മാവില്‍ നീ വന്നേരമെന്‍  കണ്ണീരു വേഗം ആനന്ദമായ് (2) (ആരാധിച്ചീടാം..) 2 സ്നേഹ നാഥാ ഒരു ബലിയായ്  ഇനി നിന്നില്‍ ഞാനും ജീവിക്കുന്നേ എന്‍റെതായതെല്ലാം സമര്‍പ്പിക്കുന്നു  പ്രിയയായി എന്നെ സ്വീകരിക്കൂ അവകാശിയും അധിനാഥനും  നീ മാത്രമേശു മിശിഹായെ (2) (ആരാധിച്ചീടാം..)

ആരും കൊതിക്കും നിന്‍റെ സ്നേഹം - Aarum Kothikum Ninte Sneham Malayalam Lyrics

ആരും കൊതിക്കും നിന്‍റെ സ്നേഹം ആരും കൊതിക്കും നിന്‍റെ സ്നേഹം  അമ്മയെപ്പോലോമനിക്കും സ്നേഹം (2)  കാരുണ്യത്താലെന്നെ തേടും സ്നേഹമേ  പാരിലെന്നെ താങ്ങിടുന്ന സ്നേഹമേ  നാഥാ നിന്നെ എന്നും വാഴ്ത്തീടാം (ആരും..) കിന്നരവും തംബുരുവും മീട്ടീടാം  ഇമ്പമായ്‌ കീര്‍ത്തനങ്ങളേകീടാം  ഇന്നുമെന്നും ആനന്ദത്താല്‍ പാടാം  നിന്‍റെ നാമം പാവനം, ദിവ്യനാമം പാവനം 1 എന്നെ പേരുചൊല്ലി വിളിച്ചു നീ  നിന്‍റെ മാറില്‍ ചേര്‍ത്തു നീ (2)  ഉള്ളിന്നുള്ളില്‍ വചനം പകര്‍ന്നു നീ  നിന്‍റെ പുണ്യപാത തെളിച്ചു നീ  നേര്‍വഴിയില്‍ നയിച്ചു നീ  ഈശോയേ പാലകനേ  ഈശോയേ പാലകനേ (കിന്നരവും...) 2 നിന്നെ വിട്ടു ഞാന്‍ ദൂരെ പോകിലും  എന്നെ മറന്നീടില്ല നീ (2)  പാപച്ചേറ്റില്‍ വീണകന്നീടിലും  നിന്നെ തള്ളിപ്പറഞ്ഞകന്നീടിലും  എന്നെ കൈവെടിയില്ല നീ  മിശിഹായേ മഹൊന്നതനേ  മിശിഹായെ മഹൊന്നതനേ (കിന്നരവും...) 

ആശ്വാസത്തിന്നുറവിടമാം ക്രിസ്തു- Aaswasathin Uravidamam Malayalam Lyrics

ആശ്വാസത്തിന്നുറവിടമാം ക്രിസ്തു ആശ്വാസത്തിന്നുറവിടമാം ക്രിസ്തു നിന്നെ വിളിച്ചിടുന്നു (2) 1 അദ്ധ്വാനഭാരത്താല്‍ വലയുന്നോരെ ആശ്വാസമില്ലാതലയുന്നോരെ ആണിപ്പാടുള്ളവന്‍ കരങ്ങള്‍ നീട്ടി നിന്നെ വിളിച്ചിടുന്നു (2) (ആശ്വാസ..) 2 പാപാന്ധകാരത്തില്‍ കഴിയുന്നോരെ രോഗങ്ങളാല്‍ മനം തകര്‍ന്നവരെ നിന്നെ രക്ഷിപ്പാന്‍ അവന്‍ കരങ്ങള്‍ എന്നെന്നും മതിയായവ (2) (ആശ്വാസ..) 3 വാതില്‍ക്കല്‍ വന്നിങ്ങു മുട്ടിടുന്ന ആശ്വാസമരുളാന്‍ വന്നീടുന്ന അരമപിതാവിന്‍റെ ഇമ്പസ്വരം നീയിന്നു ശ്രവിച്ചീടുമോ (2) (ആശ്വാസ..)

ആബാ ദൈവമേ അലിയും സ്നേഹമേ - Aba Daivame Aliyum Snehame - Malayalam Lyrics

ആബാ ദൈവമേ അലിയും സ്നേഹമേ ആബാ ദൈവമേ അലിയും സ്നേഹമേ ആശാ നാളമേ അഭയം നല്കണേ നിന്റെ ദിവ്യ രാജ്യം മന്നിടത്തിൽ വരണം നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാൻ മണ്ണും വിണ്ണും പാടും നിന്റെ പുണ്യ ഗീതം പാരിടത്തിൽ ദൈവരാജ്യം പുലരാൻ അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങൾക്കെന്നും നല്കീടെണം താതനാം മഹേശനെ.......... (ആബാ ...) സ്വർഗരാജ്യ സീയോനിൽ വാനദൂതരെല്ലാരും കീർത്തിക്കും രാജാവേ മന്നിടത്തിൽ മാലോകർ ആമോടത്തോടോന്നായി പൂജിക്കും രാജാവേ നിന്റെ ദിവ്യ രാജ്യം മന്നിടത്തിൽ വരണം നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാൻ മണ്ണും വിണ്ണും പാടും നിന്റെ പുണ്യ ഗീതം പാരിടത്തിൽ ദൈവരാജ്യം പുലരാൻ അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങൾക്കെന്നും നല്കീടെണം താതനാം മഹേശനെ.......... (ആബാ ...) അധ്വാനിച്ചീടുന്നോനും ഭാരം വഹിക്കുന്നോനും ആലംബം നീയല്ലോ പ്രത്യാശിച്ചീടുന്നോർക്ക് നിത്യരക്ഷയേകീടും ആനന്ദം നീയല്ലോ നിന്റെ ദിവ്യ രാജ്യം മന്നിടത്തിൽ വരണം നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാൻ മണ്ണും വിണ്ണും പാടും നിന്റെ പുണ്യ ഗീതം പാരിടത്തിൽ ദൈവരാജ്യം പുലരാൻ അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങൾക്കെന്നും നല്കീടെണം താതനാം മഹേശനെ.......... (ആബാ ...)

അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി - Akkarakku Yathra Cheyum Malayalam Lyrics

അക്കരയ്‌ക്ക് യാത്ര ചെയ്യും അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി  ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട (2) കാറ്റിനെയും കടലിനെയും  നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട് (2) (അക്കരയ്ക്ക്..) 1 വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍ തണ്ടു വലിച്ചു നീ വലഞ്ഞീടുമ്പോള്‍ (2) ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട്  അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത് (2) (അക്കരയ്ക്ക്..) 2 എന്‍റെ ദേശം ഇവിടെയല്ല  ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ (2) അക്കരെയാണ് എന്‍റെ ശാശ്വതനാട്  അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് (2) (അക്കരയ്ക്ക്..) 3 കുഞ്ഞാടതിന്‍ വിളക്കാണ് ഇരുളൊരു ലേശവുമവിടെയില്ല (2) തരുമെനിക്ക് കിരീടമൊന്ന്  ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം (2) (അക്കരയ്ക്ക്..) 4 മരണയോര്‍ദ്ദാന്‍ കടക്കുമ്പോഴും അവിടെയും വിശ്വാസി ഭയപ്പെടേണ്ടാ (2) മരണത്തെ ജയിച്ചേശു കൂടെയുണ്ട്  ഉയര്‍പ്പിക്കും കാഹള ധ്വനിയതിങ്കല്‍ (2) (അക്കരയ്ക്ക്..)

അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി - Althara Orungi Malayalam Lyrics

അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി അണയാമീ ബലിവേദിയില്‍ ഒരു മനമായ്‌ ഒരു സ്വരമായ്‌  അണയാമീ ബലിവേദിയില്‍ (അള്‍ത്താര..) 1 ബലിയായി നല്‍കാം തിരുനാഥനായി  പൂജ്യമാമീ വേദിയില്‍ (2) മമ സ്വാര്‍ത്ഥവും ദു:ങ്ങളും  ബലിയായി നല്‍കുന്നു ഞാന്‍ (2) ബലിയായി നല്‍കുന്നു ഞാന്‍ (അള്‍ത്താര..) 2 ബലിവേദിയിങ്കല്‍ തിരുനാഥനേകും  തിരുമെയ്യും തിരുനിണവും (2) സ്വീകരിക്കാം നവീകരിക്കാം  നമ്മള്‍ തന്‍ ജീവിതത്തെ (2) നമ്മള്‍ തന്‍ ജീവിതത്തെ (അള്‍ത്താര..)

അനുപമ സ്നേഹ ചൈതന്യമേ - Anupama Sneha Chaithanyame Malayalam Lyrics

അനുപമ സ്നേഹ ചൈതന്യമേ അനുപമ സ്നേഹ ചൈതന്യമേ മണ്ണില്‍ പ്രകാശിച്ച വിണ്‍ദീപമേ  ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ  യേശുവേ സ്നേഹ സ്വരൂപ സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ (2) 1 സര്‍വം ക്ഷമിക്കുന്നവന്‍ നീ ഞങ്ങള്‍ക്ക് പ്രത്യാശയും നീ (2) വഴിയും സത്യവും ജീവനുമായി നീ  വന്നിടണമെ നാഥാ വന്നിടണമെ നാഥാ  സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍  (അനുപമ....) 2 നിന്‍ ദിവ്യ സ്നേഹം നുകരാന്‍  ഒരു മനസ്സായൊന്നു ചേരാന്‍ (2) സുഖവും ദുഖവും പങ്കിടുവാന്‍ തുണയേകണമേ നാഥാ തുണയേകണമേ നാഥാ സ്നേഹമേ ദിവ്യ സ്നേഹ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍

ആരാധനയ്ക്കേറ്റം യോഗ്യനായവനേ - Aradhanakkettam Yogyanayavane Malayalam Lyrics

ആരാധനയ്ക്കേറ്റം യോഗ്യനായവനേ ആരാധനയ്ക്കേറ്റം യോഗ്യനായവനേ അനശ്വരനായ തമ്പുരാനേ അങ്ങേ സന്നിധിയിൽ അര്‍പ്പിക്കുന്നീ കാഴ്ചകൾ അവിരാമം ഞങ്ങൾ പാടാം,  ആരാധന, ആരാധന നാഥാ ആരാധനാ ഈ തിരുവോസ്തിയിൽ കാണുന്നു ഞാൻ ഈശോയെ നിൻ ദിവ്യരൂപം ഈ കൊച്ചുജീവിതമേകുന്നു ഞാൻ ഈ ബലിവേദിയിലെന്നും അതിമോദം ഞങ്ങൾ പാടാം ആരാധന, ആരാധന നാഥാ ആരാധനാ ഈ നിമിഷം നിനക്കേകിടാനായ്‌ എൻ കൈയിലില്ലൊന്നും നാഥാ പാപവുമെന്നുടെ ദു:ങ്ങളും തിരുമുന്നിലേകുന്നു നാഥാ അതിമോദം ഞങ്ങൾ പാടാം ആരാധന, ആരാധന നാഥാ ആരാധനാ

ആശാ ദീപം കാണുന്നു ഞാന്‍ - Ashaa Deepam Kaanunnu Njan Malayalam Lyrics

ആശാ ദീപം കാണുന്നു ഞാന്‍ ആശാ ദീപം കാണുന്നു ഞാന്‍ നാഥാ നിന്നെ തേടുന്നു ഞാന്‍  കണ്ണീര്‍ കണങ്ങള്‍ കൈക്കൊള്ളണെ നീ കരുണാര്‍ദ്രനേശു ദേവാ (ആശാ..) 1 പാരിന്‍റെ നാഥാ പാപങ്ങളെല്ലാം  നീ വീണ്ടെടുക്കുന്നു ക്രൂശില്‍  നേരിന്‍റെ താതാ നീയാണു നിത്യം.. നീ ചൊന്ന വാക്കുകള്‍ സത്യം സാരോപദേശങ്ങള്‍ പെയ്യും സൂര്യോദയത്തിന്‍റെ കാന്തി ഇരുളില്‍ പടരും പരിപാവനമായ് (ആശാ..) 2 മണിമേടയില്ല മലര്‍ശയ്യയില്ല സര്‍വ്വേശപുത്രന്‍റെ മുന്നില്‍ ആലംബമില്ലാതലയുന്ന നേരം നീ തന്നെ മനസ്സിന്‍റെ ശാന്തി ശാരോനിലെ പൂവ് പോലെ ജീവന്‍റെ വാടാത്ത പുഷ്പം പ്രിയമായ് മനസ്സില്‍ കണി കാണുകയായ് (ആശാ..)

അതിരുകളില്ലാത്ത സ്നേഹം - Athirukal Illatha Sneham Lyrics

അതിരുകളില്ലാത്ത സ്നേഹം അതിരുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം അളവുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം ഏതൊരവസ്ഥയിലും യാതൊരു വ്യവസ്ഥകളും ഇല്ലാതെ സ്നേഹിക്കും നാഥനു നന്ദി (അതിരുകളില്ലാത്ത..) 1 ദൈവത്തെ ഞാന്‍ മറന്നാലും  ആ സ്നേഹത്തില്‍ നിന്നകന്നാലും (2) അനുകമ്പാര്‍ദ്രമാം ഹൃദയമെപ്പൊഴും എനിക്കായ് തുടിച്ചിടുന്നു എന്നെ ഓമനയായ് കരുതുന്നു (2) (അതിരുകളില്ലാത്ത..) 2 അമ്മയെന്നെ മറന്നാലും ഈ ലോകമെന്നെ വെറുത്താലും (2) അജഗണങ്ങളെ കാത്തിടുന്നവന്‍ എനിക്കായ് തിരഞ്ഞിടുന്നു എന്നെ ഓമനയായ് കരുതുന്നു (2) (അതിരുകളില്ലാത്ത..)

ഭാരതം കതിരു കണ്ടു - Bharatham Kathiru Kandu Malayalam Lyrics

ഭാരതം കതിരു കണ്ടു ഭാരതം കതിരു കണ്ടു ഭൂമുഖം തെളിവു കണ്ടു മാർത്തോമ നീ തെളിച്ച മാർഗ്ഗത്തിലായിരങ്ങൾ ആനന്ദശാന്തി കണ്ടു (ഭാരതം..) 1 ധൈര്യം പതഞ്ഞു നിന്ന ജീവിതം ഗുരുവിൻ മനം കവർന്ന ജീവിതം പരസേവനം പകർന്ന ജീവിതം സുവിശേഷ ദീപ്തിയാർന്ന ജീവിതം (ഭാരതം..) 2 ഇരുളിൽ പ്രകാശമായ് വിടർന്നു നീ മരുവിൽ തടാകമായ് വിരിഞ്ഞു നീ സുരലോക പാത നരനു കാട്ടുവാൻ ഒരു ദൈവദൂതനായണഞ്ഞു നീ (ഭാരതം..)

ക്രിസ്ത്മസ് രാവണഞ്ഞ നേരം - Christmas Raavananja Neram Malayalam Lyrics

ക്രിസ്ത്മസ് രാവണഞ്ഞ നേരം ക്രിസ്ത്മസ് രാവണഞ്ഞ നേരം പുല്‍കൂട്ടില്‍ പ്രഭാതമായി ദൈവത്തിന്‍  സുതന്‍ പിറന്നു ലോകത്തിന്‍ പ്രതീക്ഷയായി വാനില്‍ വരവേല്‍പ്പിന്‍ ശുഭഗീതം ശാന്തിയേകി  പാരില്‍ ഗുരുനാഥന്‍ മനതാരില്‍ ജാതനായി വാത്സല്യമോലും പൊന്‍ പൈതലായ് ഹോയ് ആത്മീയ ജീവന്‍ നല്‍കുന്നിതാ.. (2)  (ക്രിസ്ത്മസ് രാവണഞ്ഞനേരം..) 1 ഈ ശാന്തതയിലൊരു നിമിഷമോര്‍ക്കുവിന്‍ ഓര്‍ക്കുവിന്‍  നിന്‍ സോദരനിലീശനേ കണ്ടുവോ..കണ്ടുവോ മനുഷ്യരന്യരായകലുവാന്‍..മനസിലുയരുന്ന മതിലുകള്‍ ഇനി നീക്കി മണ്ണില്‍ ശാന്തിയേകാന്‍ ക്രിസ്ത്മസ് വന്നിതാ.. (വാനില്‍ വരവേല്‍പ്പിന്‍..) 2 ഏകാന്തതയിലീശ്വരനില്‍ ചേരുവിന്‍.. ചേരുവിന്‍ നീ തേടിവന്ന ശാന്തതയും നേടുവിന്‍..നേടുവിന്‍ മതവികാരത്തിലുപരിയായ്..മനുജരല്ലാരുമുണരുവാന്‍ തിരുസ്നേഹദൂതുമായി വീണ്ടു ക്രിസ്ത്മസ് വന്നിതാ.. ലല്ലലാ..ലല്ലല്ല..ലല്ലാ... (വാനില്‍ വരവേല്‍പ്പിന്‍..)

ദൈവകൃപയില്‍ ഞാനാശ്രയിച്ച് - Daiva Kripayil Njan Aasrayich Malayalam Lyrics

ദൈവകൃപയില്‍ ഞാനാശ്രയിച്ച് ദൈവകൃപയില്‍ ഞാനാശ്രയിച്ച്  അവന്‍ വഴികളെ ഞാനറിഞ്ഞ്  അനുഗമിച്ചിടും അവനുടെ ചുവടുകളെ 1 ഇഹലോകമോ തരികില്ലൊരു  സുഖവും മന:ശാന്തിയതും എന്‍റെ യേശുവിന്‍റെ തിരുസന്നിധിയില്‍  എന്നു ആനന്ദം ഉണ്ടെനിക്ക് (ദൈവകൃപയില്‍..) 2 മനോവേദന പല ശോധന  മമ ജീവിത പാതയിതില്‍  മാറാതേറിടുമ്പോള്‍ ആത്മനാഥനവന്‍ മാറില്‍ ചാരി ഞാനശ്വസിക്കും (ദൈവകൃപയില്‍..) 3 എത്ര നല്ലവന്‍ മതിയായവന്‍  എന്നെ കരുതുന്ന കര്‍ത്തനവന്‍  എന്‍റെ ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന  ഏറ്റമടുത്ത സഹായകന്‍ താന്‍ (ദൈവകൃപയില്‍..) 4 എന്‍റെ ആയുസ്സിന്‍ ദിനമൊക്കെയും  തന്‍റെ നാമമഹത്വത്തിനായ്  ഒരു കൈത്തിരി പോല്‍ കത്തിയെരിഞ്ഞൊരിക്കല്‍  തിരുമാറില്‍ മറഞ്ഞിടും ഞാന്‍ (ദൈവകൃപയില്‍..)

ദൈവപിതാവേ അങ്ങയെ ഞാന്‍ - Daiva Pithave Angaye Njan Aradhikkunnu Malayalam Lyrics

ദൈവപിതാവേ അങ്ങയെ ഞാന്‍ ദൈവപിതാവേ അങ്ങയെ ഞാന്‍     ആരാധിക്കുന്നു സ്തുതിക്കുന്നു     ജീവനും എന്‍റെ സര്‍വ്വസ്വവും     മുമ്പിലണച്ചു കുമ്പിടുന്നു 1.  യേശുവേ നാഥാ അങ്ങയെ ഞാന്‍     ആരാധിക്കുന്നു സ്തുതിക്കുന്നു     ജീവനും എന്‍റെ സര്‍വ്വസ്വവും     മുമ്പിലണച്ചു കുമ്പിടുന്നു -- ദൈവ.. 2.  പാവനാത്മാവേ അങ്ങയെ ഞാന്‍     ആരാധിക്കുന്നു സ്തുതിക്കുന്നു     ജീവനും എന്‍റെ സര്‍വ്വസ്വവും     മുമ്പിലണച്ചു കുമ്പിടുന്നു -- ദൈവ..

ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും - Daiva Sneham Niranju Nilkkum Malayalam Lyrics

ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും ദിവ്യ കാരുണ്യമേ  തളരുമെന്‍ മനസ്സിന്നു പുതുജീവന്‍ നല്‍കും സ്വര്‍ഗ്ഗീയ ഭോജ്യമേ  മാലാഖമാരുടെ ഭോജനമേ സ്വര്‍ഗ്ഗീയഭോജനമേ (2) -  (ദൈവസ്നേഹം നിറഞ്ഞു.. ) 1 ക്രോധ മോഹ മത മാത്സര്യങ്ങള്‍ തന്‍ ഘോരമാമന്ധത നിറയും എന്‍ മനസ്സില്‍ (2) ദൈവസ്നേഹത്തിന്‍ മെഴുതിരിനാളം (2) ദേവാ...നീ കൊളുത്തണേ -  (ദൈവസ്നേഹം നിറഞ്ഞു.. ) 2 നിന്നെ ഉള്‍ക്കൊണ്ടൊരെന്‍ മനതാരില്‍ നന്മകള്‍ മാത്രം എന്നും ഉദിക്കണേ (2) നിന്നെ അറിയുന്നോരെന്‍ ഹൃദയത്തില്‍ (2) നാഥാ... നീ വസിക്കണേ -  (ദൈവസ്നേഹം നിറഞ്ഞു.. )

ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ - Daiva Sneham Varnichidan Vakkukal Pora Malayalam Lyrics

ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍ എത്ര സ്തുതിച്ചാലും മതി വരുമോ? (ദൈവസ്നേഹം..) 1 സ്വന്തമായൊന്നുമില്ല സര്‍വ്വതും നിന്‍ ദാനം സ്വസ്തമായുറങ്ങീടാന്‍ സമ്പത്തില്‍ മയങ്ങാതെ മന്നിന്‍ സൌഭാഗ്യം നേടാനായാലും ആത്മം നഷ്ടമായാല്‍ ഫലമെവിടെ? (ദൈവസ്നേഹം..) 2 സ്വപ്നങ്ങള്‍ പൊലിഞ്ഞാലും ദുഃഖത്താല്‍ വലഞ്ഞാലും മിത്രങ്ങള്‍ അകന്നാലും ശത്രുക്കള്‍ നിരന്നാ‍ലും രക്ഷാകവചം നീ മാറാതെന്നാളും അങ്ങെന്‍ മുന്നേ പോയാല്‍ ഭയമെവിടെ? (ദൈവസ്നേഹം..)  

ദൈവം നിരുപമ സ്നേഹം - Daivam Nirupama Sneham Malayalam Lyrics

ദൈവം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം സ്നേഹം നിറയൂം നിർജ്ജരിയല്ലോ നിറയെ പൂക്കും കരകളുയർത്തും നിർമ്മലനീർച്ചോല സ്നേഹം  നിരുപമസ്നേഹം (ദൈവം..) 1 കാടുകൾ മേടുകൾ മാനവ സരണികൾ പുണർന്നു പുൽകുമ്പോൾ കുന്നുകൾ കുഴികളുയർച്ചകൾ താഴ്ച്ചകൾ ഒരുപോൽ പുഷ്പ്പിക്കും സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം (ദൈവം..) 2 ദുഷ്ടൻ ശിഷ്ടൻ സമമായവിടുന്നുന്നതി പാർക്കുന്നു മഞ്ഞും മഴയും വെയിലും പോലെയതവരെയൊരുക്കുന്നു സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം (ദൈവം..)

ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍ - Daivam Pirakkunnu Manushyanay Bethlehemil Malayalam Lyrics

ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍ ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍ മഞ്ഞുപെയ്യുന്ന മലര്‍മടക്കില്‍..ഹല്ലേലൂയാ..ഹല്ലേലൂയാ മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുരമനോഹരഗാനം.. ഹല്ലേലൂയാ..ഹല്ലേലൂയാ... (ദൈവം പിറക്കുന്നു..) 1 പാതിരാവില്‍ മഞ്ഞേറ്റീറനായ്..  പാരിന്‍റെ നാഥന്‍ പിറക്കുകയായ് (2) പാടിയാര്‍ക്കൂ വീണ മീട്ടൂ..  ദൈവത്തിന്‍ ദാസരെ ഒന്നു ചേരൂ (2) (ദൈവം പിറക്കുന്നു..) 2 പകലോനു മുന്‍പേ പിതാവിന്‍റെ ഹൃത്തിലെ  ശ്രീയേകസൂനുവാമുദയസൂര്യന്‍ (2) പ്രാഭവപൂര്‍ണ്ണനായ് ഉയരുന്നിതാ  പ്രതാപമോടിന്നേശുനാഥന്‍ (2) (ദൈവം പിറക്കുന്നു..)

ദൈവമേ നിന്‍ ഗേഹമെത്ര മോഹനം - Daivame Nin Gegam Ethra Mohanam Malayalam Lyrics

ദൈവമേ നിന്‍ ഗേഹമെത്ര മോഹനം ദൈവമേ നിന്‍ ഗേഹമെത്ര മോഹനം നിന്‍ ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്മാര്‍ (2) ദൈവമേ നിന്‍ ഗേഹമെത്ര മോഹനം 1 കണ്ണുകള്‍ നിന്‍ ദിവ്യശോഭ തഴുകി നില്‍പ്പൂ കാതുകള്‍ നിന്‍ വാണിയില്‍ മുഴുകി നില്‍പ്പൂ അന്യഭൂവിലായിരം ദിനങ്ങളെക്കാള്‍  നിന്‍ ഗൃഹത്തിലേക ദിവസം കാമ്യമല്ലോ (ദൈവമേ..) 2 അഖിലലോക നായകന്‍റെ പാദപീഠം  തിരുവരങ്ങളൂറി നില്‍ക്കും ദിവ്യഗേഹം  നിത്യജീവനേകിടുന്ന പുണ്യതീര്‍ത്ഥം വാനദൂതര്‍ പാടിടും മനോജ്ഞഗേഹം (ദൈവമേ..) 3 ആരുമാരും കേള്‍ക്കാത്ത നവ്യഗാനം ആരുമാരും കാണാത്ത ദിവ്യസ്വപ്നം മാരിവില്ലിന്‍ നിറം ചേര്‍ന്ന ചക്രവാളം താരമാല ചാര്‍ത്തിടുന്ന വാനമേഘം (ദൈവമേ..)

ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ - Daivathe Marannu Kunje Jeevikaruthe Malayalam Lyrics

ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ ദൈവമല്ലേ ജീവിതത്തില്‍ നിന്‍റെ സര്‍വ്വവും കുഞ്ഞുനാളില്‍ പഠിച്ചതെല്ലാം മറന്നു പോയോ? വിശ്വാസത്തിന്‍ ദീപമെല്ലാം അണഞ്ഞു പോയോ? പൊന്നു കുഞ്ഞേ ദൈവസ്നേഹം മറന്നിടല്ലേ ദൈവമാല്ലാതാരു നിന്നെ രക്ഷിക്കാനുള്ളൂ (ദൈവത്തെ മറന്നു..) 1 നിന്‍റെ കുഞ്ഞിക്കവിളുകളില്‍ മുത്തങ്ങള്‍ നല്‍കി ആത്മാവിന്‍റെ വീണ മീട്ടി നിന്നെത്തഴുകി (2) ആരീരാരം പാടിപ്പാടി നിന്നെ ഉറക്കി നെഞ്ചുണര്‍ത്തും ചൂടു നല്‍കി നിന്നെ വളര്‍ത്തി  ഇത്ര നല്ല ദൈവത്തെ നീ മറന്നു പോയോ? (ദൈവത്തെ മറന്നു..) 2 ലോകസുഖമോഹമെല്ലാം കടന്നു പോകും മാനവന്‍റെ നേട്ടമെല്ലാം തകര്‍ന്നു വീഴും (2) ദൈവത്തെ നീ ആശ്രയിച്ചാല്‍ രക്ഷ നേടീടും ഈ ലോകത്തില്‍ ധന്യമാകും നിന്‍റെ ജീവിതം ദൈവം നല്‍കും ദിവ്യസ്നേഹം എത്ര സുന്ദരം (ദൈവത്തെ മറന്നു..)

ദിവ്യകാരുണ്യമേ ബലിവേദിയില്‍ - Divya Karunyame Balivediyil Malayalam Lyrics

ദിവ്യകാരുണ്യമേ ബലിവേദിയില്‍ ദിവ്യകാരുണ്യമേ ബലിവേദിയില്‍ ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ (2) ജീവന്‍ സമൃദ്ധമായ് ഉണ്ടാകുവാന്‍ നീ എന്നും മുറിക്കപ്പെടുന്നു (2) സ്വയമേ ശൂന്യമാക്കുന്നു (ദിവ്യ..) 1 മേശയ്ക്കുചുറ്റും ഒരുമിച്ചുകൂട്ടുന്ന സ്നേഹവിരുന്നാണു നീ (2) ഭിന്നതകള്‍ മറന്നൊന്നുചേരാന്‍ കൂട്ടായ്മയില്‍ വളര്‍ന്നീടാന്‍ ഐക്യത്തില്‍ ഞങ്ങള്‍ പുലരാന്‍ തുണയ്ക്കും പങ്കുവയ്പ്പനുഭവം നല്‍കിയാലും (2) (ദിവ്യ..) 2 അനുരഞ്ജനത്തിന്‍റെ വരദാനമേകുന്ന കൂദാശയര്‍പ്പണമല്ലോ (2) ശത്രുതകള്‍ അകന്നൊന്നു ചേരാന്‍ രമ്യതയില്‍ തഴച്ചീടാന്‍  സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ വാഴാന്‍ തുണയ്ക്കും ബലിദാന ചൈതന്യമേകിയാലും (2) (ദിവ്യ..)