ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും - Daiva Sneham Niranju Nilkkum Malayalam Lyrics

ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും

ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും ദിവ്യ കാരുണ്യമേ 
തളരുമെന്‍ മനസ്സിന്നു പുതുജീവന്‍ നല്‍കും സ്വര്‍ഗ്ഗീയ ഭോജ്യമേ 
മാലാഖമാരുടെ ഭോജനമേ സ്വര്‍ഗ്ഗീയഭോജനമേ (2) - 
(ദൈവസ്നേഹം നിറഞ്ഞു.. )

1
ക്രോധ മോഹ മത മാത്സര്യങ്ങള്‍ തന്‍
ഘോരമാമന്ധത നിറയും എന്‍ മനസ്സില്‍ (2)
ദൈവസ്നേഹത്തിന്‍ മെഴുതിരിനാളം (2)
ദേവാ...നീ കൊളുത്തണേ - 
(ദൈവസ്നേഹം നിറഞ്ഞു.. )

2
നിന്നെ ഉള്‍ക്കൊണ്ടൊരെന്‍ മനതാരില്‍
നന്മകള്‍ മാത്രം എന്നും ഉദിക്കണേ (2)
നിന്നെ അറിയുന്നോരെന്‍ ഹൃദയത്തില്‍ (2)
നാഥാ... നീ വസിക്കണേ - 
(ദൈവസ്നേഹം നിറഞ്ഞു.. )

Comments

Popular posts from this blog

നാഥാ നിന്നെക്കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍ - Nadha Ninne Kanan Nin Padangal Malayalam Lyrics

പൈതലാം യേശുവേ.. - Paithalam Yesuve Umma Vachu Unarthiya Malayalam Lyrics

അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി - Althara Orungi Malayalam Lyrics