ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം - Aaradhichidam Kumbittu Malayalam Lyrics

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
ആരാധിക്കുമ്പോള്‍ അപദാനം പാടീടാം
ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം
ആ പദമലരില്‍ താണു വീണു വന്ദിച്ചീടാം 
ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണം
എന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം (ആരാധിച്ചീടാം..)


1
യേശു നാഥാ ഒരു ശിശുവായ് 
എന്നെ നിന്‍റെ മുന്‍പില്‍ നല്‍കീടുന്നെ
എന്‍ പാപമേതും മായിച്ചു നീ 
ദുഃഖ ഭാരമെല്ലാം മോചിച്ചു നീ
ആത്മാവില്‍ നീ വന്നേരമെന്‍ 
കണ്ണീരു വേഗം ആനന്ദമായ് (2) (ആരാധിച്ചീടാം..)

2
സ്നേഹ നാഥാ ഒരു ബലിയായ് 
ഇനി നിന്നില്‍ ഞാനും ജീവിക്കുന്നേ
എന്‍റെതായതെല്ലാം സമര്‍പ്പിക്കുന്നു 
പ്രിയയായി എന്നെ സ്വീകരിക്കൂ
അവകാശിയും അധിനാഥനും 
നീ മാത്രമേശു മിശിഹായെ (2) (ആരാധിച്ചീടാം..)

Comments

Popular posts from this blog

നാഥാ നിന്നെക്കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍ - Nadha Ninne Kanan Nin Padangal Malayalam Lyrics

പൈതലാം യേശുവേ.. - Paithalam Yesuve Umma Vachu Unarthiya Malayalam Lyrics

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ - Unarvin Varam Labhippan Malayalam Lyrics