അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി - Akkarakku Yathra Cheyum Malayalam Lyrics

അക്കരയ്‌ക്ക് യാത്ര ചെയ്യും


അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി 
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട (2)
കാറ്റിനെയും കടലിനെയും 
നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട് (2) (അക്കരയ്ക്ക്..)

1
വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍
തണ്ടു വലിച്ചു നീ വലഞ്ഞീടുമ്പോള്‍ (2)
ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട് 
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത് (2) (അക്കരയ്ക്ക്..)

2
എന്‍റെ ദേശം ഇവിടെയല്ല 
ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ (2)
അക്കരെയാണ് എന്‍റെ ശാശ്വതനാട് 
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് (2) (അക്കരയ്ക്ക്..)

3
കുഞ്ഞാടതിന്‍ വിളക്കാണ്
ഇരുളൊരു ലേശവുമവിടെയില്ല (2)
തരുമെനിക്ക് കിരീടമൊന്ന് 
ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം (2) (അക്കരയ്ക്ക്..)

4
മരണയോര്‍ദ്ദാന്‍ കടക്കുമ്പോഴും
അവിടെയും വിശ്വാസി ഭയപ്പെടേണ്ടാ (2)
മരണത്തെ ജയിച്ചേശു കൂടെയുണ്ട് 
ഉയര്‍പ്പിക്കും കാഹള ധ്വനിയതിങ്കല്‍ (2) (അക്കരയ്ക്ക്..)

Comments

  1. അക്കരക്ക് യാത്ര ചെയ്യും സിയോൻ സഞ്ചാരി ഈ ഗാനം എഴുതിയത് ആരാണ് ?

    ReplyDelete

Post a Comment

Popular posts from this blog

നാഥാ നിന്നെക്കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍ - Nadha Ninne Kanan Nin Padangal Malayalam Lyrics

പൈതലാം യേശുവേ.. - Paithalam Yesuve Umma Vachu Unarthiya Malayalam Lyrics

അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി - Althara Orungi Malayalam Lyrics