ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക - Aakashame Kelka Malayalam Lyrics

ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക

ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക
ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി.. അവരെന്നോടു മത്സരിക്കുന്നു.. (2)

1
കാള തന്‍റെ ഉടയവനെ, കഴുത തന്‍റെ യജമാനന്‍റെ
പുല്‍തൊട്ടി അറിയുന്നല്ലോ.. എന്‍ ജനം അറിയുന്നില്ല.. (2)

2
അകൃത്യ ഭാരം ചുമക്കും, ജനം ദുഷ്പ്രവൃത്തിക്കാരുടെ മക്കള്‍
വഷളായി നടക്കുന്നവര്‍.. ദൈവമാരെന്നറിയുന്നില്ല.. (2)

3
ആകാശത്തില്‍ പെരിഞ്ഞാറയും, കൊക്കും മീവല്‍പ്പക്ഷിയും
അവര്‍ തന്‍റെ കാലം അറിയും.. എന്‍ ജനം അറിയുന്നില്ല.. (2) (ആകാശമേ..)

Comments

Popular posts from this blog

നാഥാ നിന്നെക്കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍ - Nadha Ninne Kanan Nin Padangal Malayalam Lyrics

പൈതലാം യേശുവേ.. - Paithalam Yesuve Umma Vachu Unarthiya Malayalam Lyrics

അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി - Althara Orungi Malayalam Lyrics