അനുപമ സ്നേഹ ചൈതന്യമേ - Anupama Sneha Chaithanyame Malayalam Lyrics

അനുപമ സ്നേഹ ചൈതന്യമേ

അനുപമ സ്നേഹ ചൈതന്യമേ
മണ്ണില്‍ പ്രകാശിച്ച വിണ്‍ദീപമേ 
ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ 
യേശുവേ സ്നേഹ സ്വരൂപ
സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ (2)

1
സര്‍വം ക്ഷമിക്കുന്നവന്‍ നീ
ഞങ്ങള്‍ക്ക് പ്രത്യാശയും നീ (2)
വഴിയും സത്യവും ജീവനുമായി നീ 
വന്നിടണമെ നാഥാ വന്നിടണമെ നാഥാ 

സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ 
(അനുപമ....)

2
നിന്‍ ദിവ്യ സ്നേഹം നുകരാന്‍ 
ഒരു മനസ്സായൊന്നു ചേരാന്‍ (2)
സുഖവും ദുഖവും പങ്കിടുവാന്‍
തുണയേകണമേ നാഥാ തുണയേകണമേ നാഥാ

സ്നേഹമേ ദിവ്യ സ്നേഹ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍

Comments

Popular posts from this blog

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ - Unarvin Varam Labhippan Malayalam Lyrics

നാഥാ നിന്നെക്കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍ - Nadha Ninne Kanan Nin Padangal Malayalam Lyrics

ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍ - Daivam Pirakkunnu Manushyanay Bethlehemil Malayalam Lyrics