യേശുവെന്‍റെ പ്രാണനാഥന്‍ യേശുവെന്‍റെ ആത്മദാഹം - Yesuvente Prananadhan Yesuvente Athmadaham Malayalam Lyrics

യേശുവെന്‍റെ പ്രാണനാഥന്‍

യേശുവെന്‍റെ പ്രാണനാഥന്‍
യേശുവെന്‍റെ ആത്മദാഹം
ഈശ്വരന്‍റെ സന്നിധാനം
യേശുവിന്‍റെ സ്നേഹരൂപം (യേശു..)
1
വിണ്ണിലേക്കീ തീര്‍ത്ഥയാത്ര
യേശുവെന്‍റെ മാര്‍ഗ്ഗദീപം (2)
നീയെന്‍റെ മാനസം പൂകുകില്ലേ
നീയെന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുകില്ലേ (2) (യേശു..)
2
യേശുവിന്‍റെ ദിവ്യനാദം
ഹൃത്തടത്തിന്‍ ജീവജലം (2)
ശാന്തി നല്‍കും പുണ്യതീര്‍ത്ഥം
ഹൃദയത്തില്‍ ഇന്നു നീ നിറക്കണമേ (2) (യേശു..)

Comments

Popular posts from this blog

നാഥാ നിന്നെക്കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍ - Nadha Ninne Kanan Nin Padangal Malayalam Lyrics

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ - Unarvin Varam Labhippan Malayalam Lyrics

ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍ - Daivam Pirakkunnu Manushyanay Bethlehemil Malayalam Lyrics