യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാന്‍ - Yeshuve Nee Enikkai Ithra Yeere Sneham Malayalam Lyrics

യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാന്‍

യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാന്‍ 
അടിയനില്‍ യോഗ്യതയായ് എന്തു കണ്ടു നീ
സ്നേഹമേ നിന്‍ ഹൃദയം ക്ഷമയുടെ സാഗരമോ
നന്മകള്‍ക്കു നന്ദിയേകാന്‍ എന്തു ചെയ്യും ഞാന്‍ 
1
മനഃസ്സുഖമെങ്ങുപോയി എനിക്കല്ല ശാന്തിതെല്ലും
നിമിഷസുഖം നുകരാന്‍ കരളിനു ദാഹമെന്നും 
കദനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ നാഥാ
പകയുടെ തീക്കനലായ് മുറിവുകളേറിയെന്നില്‍ 
ഈശോ പറയൂ നീ ഞാന്‍ യോഗ്യനോ (യേശുവേ..)
2
നിരന്തരമെന്‍ കഴിവില്‍ അഹങ്കരിച്ചാശ്രയിച്ചു 
പലരുടെ സന്മനസ്സാല്‍ ഉയര്‍ന്നതും ഞാന്‍ മറന്നു 
അടച്ചൊരു കോട്ടപോലായ് ഹൃദയത്തിന്‍ വാതിലെന്നും
എളിയവര്‍ വന്നിടുമ്പോള്‍ തിരക്കിന്‍റെ ഭാവമെന്നും 
ഈശോ പറയൂ നീ ഞാന്‍ യോഗ്യനോ (യേശുവേ..)

Comments

Post a Comment

Popular posts from this blog

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ - Unarvin Varam Labhippan Malayalam Lyrics

നാഥാ നിന്നെക്കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍ - Nadha Ninne Kanan Nin Padangal Malayalam Lyrics

ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍ - Daivam Pirakkunnu Manushyanay Bethlehemil Malayalam Lyrics