യേശു നല്ലവന്‍ അവന്‍ വല്ലഭന്‍ - Yesu Nallavan Avan Vallabhan Malayalam Lyrics

യേശു നല്ലവന്‍ അവന്‍ വല്ലഭന്‍

യേശു നല്ലവന്‍ അവന്‍ വല്ലഭന്‍
അവന്‍ ദയയോ എന്നുമുള്ളത്
പെരുവെള്ളത്തിന്‍ ഇരച്ചില്‍ പോലെ
സ്തുതിച്ചീടുക അവന്‍റെ നാമം

ഹല്ലേലൂയ്യ.. ഹല്ലെലൂയ്യാ
മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനം
ശക്തിയും ബലവുമെന്നേശുവിന് ആമേന്‍
1
ഞാന്‍ യഹോവയ്ക്കായ് കാത്തു കാത്തല്ലോ
അവന്‍ എങ്കലേയ്ക്ക്‌ ചാഞ്ഞു വന്നല്ലോ
നാശകരമായ കുഴിയില്‍ നിന്നും
കുഴഞ്ഞ ചേറ്റില്‍ നിന്നെന്നെ കയറ്റി (ഹല്ലേലൂയ്യ..)
2
എന്‍റെ കര്‍ത്താവേ, എന്‍റെ യഹോവേ
നീ ഒഴികെ എനിക്കൊരു നന്മയുമില്ല
ഭൂമിയിലുള്ള വിശുദ്ധന്മാരോ
അവരെനിക്ക് ശ്രേഷ്ഠന്മാര്‍ തന്നെ (ഹല്ലേലൂയ്യ..)
3
എന്‍റെ കാല്‍കളെ പാറമേല്‍ നിര്‍ത്തി
എന്‍ ഗമനത്തെ സുസ്ഥിരമാക്കി
പുതിയൊരു പാട്ടെനിക്കു തന്നു
എന്‍ ദൈവത്തിന് സ്തുതികള്‍ തന്നെ (ഹല്ലേലൂയ്യ..)

Comments

Popular posts from this blog

നാഥാ നിന്നെക്കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍ - Nadha Ninne Kanan Nin Padangal Malayalam Lyrics

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ - Unarvin Varam Labhippan Malayalam Lyrics

ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍ - Daivam Pirakkunnu Manushyanay Bethlehemil Malayalam Lyrics