യഹോവയാം ദൈവമെന്‍ ഇടയനത്രേ - Yahovayam Daivamen Idayan Athre Malayalam Lyrics

യഹോവയാം ദൈവമെന്‍ ഇടയനത്രേ

യഹോവയാം ദൈവമെന്‍ ഇടയനത്രേ

ഇഹത്തിലെനിക്കൊരു കുറവുമില്ല
പച്ചിളം പുല്ലിന്‍ മൃദുശയ്യകളില്‍ 
അവനെന്നെ കിടത്തുന്നു
സ്വച്ഛതയാര്‍ന്നോരുറവിങ്കലേക്ക് 
അവനെന്നെ നടത്തുന്നു
പ്രാണനെ തണുപ്പിക്കുന്നു 
നീതിപാതയില്‍ നടത്തുന്നു (2)
കൂരിരുള്‍ താഴ്വരയില്‍ കൂടി നടന്നാലും 
ഞാനൊരനര്‍ത്ഥവും ഭയപ്പെടില്ല
ഉന്നതനെന്നോടു കൂടെയുണ്ടല്ലോ
തന്നിടുന്നാശ്വാസം തന്‍ വടിമേല്‍ (2) (യഹോവയാം..)

1
എനിക്കൊരു വിരുന്നവന്‍ ഒരുക്കിടുന്നു
എന്നുടെ വൈരികളിന്‍ നടുവില്‍ (2)
ശിരസ്സിനെ എന്നും തൃക്കൈകളാല്‍ 
അഭിഷേകം ചെയ്യുന്നു
എന്നുടെ പാനപാത്രമെന്നെന്നും 
നിറഞ്ഞിടുന്നു തന്‍ കരുണയാലെ
നന്മയും കരുണയും എന്നായുസ്സില്‍ 
പിന്തുടര്‍ന്നീടുന്നു അനുദിനവും (2)
യഹോവ തന്നാലയത്തില്‍ 
ഞാന്‍ ദീര്‍ഘകാലം വസിക്കും ശുഭമായ് (2) (യഹോവയാം..)

Comments

Popular posts from this blog

നാഥാ നിന്നെക്കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍ - Nadha Ninne Kanan Nin Padangal Malayalam Lyrics

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ - Unarvin Varam Labhippan Malayalam Lyrics

ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍ - Daivam Pirakkunnu Manushyanay Bethlehemil Malayalam Lyrics