ഒരിക്കല്‍ യേശുനാഥന്‍ ഗെലീലി കടല്‍ത്തിരയില്‍ - Orikkal Yeshu Nadhan Galili Kadal Malayalam Lyrics

ഒരിക്കല്‍ യേശുനാഥന്‍ ഗെലീലി കടല്‍ത്തിരയില്‍

ഒരിക്കല്‍ യേശുനാഥന്‍ ഗെലീലി കടല്‍ത്തിരയില്‍
തോണിയേറി വലവീശിപ്പോണോരെക്കണ്ടേ
അവരോടന്നു ചൊല്ലി സ്നേഹമോടെ ദൈവദൂതുകള്‍ (ഒരിക്കല്‍..)

അലകടലില്‍ അലയും മുക്കുവരേ
ഒരുമയോടെ വരുവിന്‍ കര കയറാം (2) (ഒരിക്കല്‍..)

1
വലകള്‍ മാറിമാറി അലകടലില്‍ വീശിനോക്കി
വെറുതേ തോണിയുമായ്‌ അവരുഴറുമ്പോള്‍
ചെറുമീന്‍ പോലുമില്ലാതവരലയുമ്പോള്‍ (2)
വരുവിന്‍ വലയെറിയിന്‍ നിറയും വല വലിക്കിന്‍
മനസ്സിന്‍റെ അമരത്തെ ഗുരുവരുളുന്നു
മാനവരെ നേടുന്നോരായിരിക്കുക
ഇവിടെ മാനവര്‍ക്കു മോക്ഷദീപമാവുക നിങ്ങള്‍ (അലകടലില്‍..)

2
അലകള്‍ ചീറിവരും ആ കടലില്‍ ശിഷ്യഗണം
ഉലയും തോണി തുഴഞ്ഞിടറി നീങ്ങുമ്പോള്‍
തിരയില്‍ തോണിയുലഞ്ഞവരലയുമ്പോള്‍ (2)
അരുതേ ഭയമരുതേ ഇരുളില്‍ ഗുരുവരുളി
ജലരാശി ഗുരുവിന്‍റെ നടവഴിയായി
വിശ്വാസം ഉടയാത്തോനായിരിക്കുക
ഇനിയും പത്രോസേ ദൈവവാക്യമോര്‍ക്കുകയെന്നും (അലകടലില്‍..)

Comments

Popular posts from this blog

നാഥാ നിന്നെക്കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍ - Nadha Ninne Kanan Nin Padangal Malayalam Lyrics

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ - Unarvin Varam Labhippan Malayalam Lyrics

ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍ - Daivam Pirakkunnu Manushyanay Bethlehemil Malayalam Lyrics