നായകാ ജീവദായകാ - Nayaka Jeevadayaka Malayalam Lyrics

നായകാ ജീവദായകാ

നായകാ ജീവദായകാ
യേശുവേ എന്‍ സ്നേഹഗായകാ
നമിച്ചീടുന്നു നിന്നെ സ്തുതിച്ചീടുന്നു 
യേശുവേ എന്‍ സ്നേഹഗായകാ...
                                                    (നായകാ..)

1
തമസ്സിലുഴലുമെന്‍ ജീവിതനൌകയില്‍ 
പ്രകാശമരുളൂ പ്രഭാതമലരെ... (2)
പ്രണാമമുക്തങ്ങള്‍ എകിടാമെന്നും 
പ്രണാമമന്ത്രങ്ങള്‍  ചൊല്ലിടാം 
                                              (നായകാ ...)

2
മധുരിമ നിറയും നിന്‍ സ്നേഹമാം തണലില്‍ 
ആശ്വാസമേകൂ എന്നാത്മനാഥാ... (2)
പ്രകാശധാരകള്‍ പൊഴിയുകയെന്നില്‍ 
പ്രപഞ്ചതാതാ നിന്‍ കനിവോടെ 
                                              (നായകാ...)

Comments

Popular posts from this blog

നാഥാ നിന്നെക്കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍ - Nadha Ninne Kanan Nin Padangal Malayalam Lyrics

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ - Unarvin Varam Labhippan Malayalam Lyrics

ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍ - Daivam Pirakkunnu Manushyanay Bethlehemil Malayalam Lyrics