Posts

ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍ - Aagladha Chitharaayi Malayalam Lyrics

ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍ ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍ ദൈവത്തെ വാഴ്ത്തീടുവിന്‍  ശക്തിസങ്കേതമാം ഉന്നതനീശനെ  പാടിപുകഴ്തീടുവിന്‍                            (ആഹ്ലാദചിത്തരായ്..) 1 തപ്പുകള്‍ കൊട്ടുവിന്‍, കിന്നരവീണകള്‍  ഇമ്പമായ്‌ മീട്ടീടുവിന്‍  ആര്‍ത്ത് ഘോഷിക്കുവിന്‍, കാഹളം മുഴക്കുവിന്‍  ആമോദമോടെ വാഴ്ത്തുവിന്‍                            (ആഹ്ലാദചിത്തരായ്...) 2 നാഥനെ വാഴ്ത്തുക ഇസ്രയെലിന്നൊരു  ചട്ടമാണോര്‍ത്തീടുവിന്‍  സ്തുതികളില്‍ വാണിടും സര്‍വ്വ ശക്തനെ സദാ  സ്തോത്രങ്ങളാല്‍ പുകഴ്ത്തുവിന്‍                            (ആഹ്ലാദചിത്തരായ്...) 3 കഷ്ടകാലത്തവന്‍ മോചനം നല്‍കിയെന്‍  ഭാരവും നീക്കി ദയാല്‍  താളമേളങ്ങളാല്‍ പട്ടുപാടിയുന്നത -  നാമം സദാപി വാഴ്ത്തുവിന്‍                            (ആഹ്ലാദചിത്തരായ്...)

ആകാശം മാറും ഭൂതലവും മാറും - Aakasham Maarum Malayalam Lyrics

ആകാശം മാറും ഭൂതലവും മാറും ആകാശം മാറും ഭൂതലവും മാറും ആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രം കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം വചനത്തിന്‍റെ വിത്തുവിതക്കാന്‍ പോകാം സ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം (2) (ആകാശം..) 1 ഇസ്രായേലേ ഉണരുക നിങ്ങള്‍  വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ (2) വഴിയില്‍ വീണാലോ വചനം ഫലമേകില്ല വയലില്‍ വീണാലെല്ലാം കതിരായീടും (2) (ആകാശം..) 2 വയലേലകളില്‍ കതിരുകളായ് വിളകൊയ്യാനായ് അണിചേര്‍ന്നീടാം (2) കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ല മിഴികള്‍ സത്യം എന്തേ കാണുന്നില്ല (2) (ആകാശം..)

ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക - Aakashame Kelka Malayalam Lyrics

ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി.. അവരെന്നോടു മത്സരിക്കുന്നു.. (2) 1 കാള തന്‍റെ ഉടയവനെ, കഴുത തന്‍റെ യജമാനന്‍റെ പുല്‍തൊട്ടി അറിയുന്നല്ലോ.. എന്‍ ജനം അറിയുന്നില്ല.. (2) 2 അകൃത്യ ഭാരം ചുമക്കും, ജനം ദുഷ്പ്രവൃത്തിക്കാരുടെ മക്കള്‍ വഷളായി നടക്കുന്നവര്‍.. ദൈവമാരെന്നറിയുന്നില്ല.. (2) 3 ആകാശത്തില്‍ പെരിഞ്ഞാറയും, കൊക്കും മീവല്‍പ്പക്ഷിയും അവര്‍ തന്‍റെ കാലം അറിയും.. എന്‍ ജനം അറിയുന്നില്ല.. (2) (ആകാശമേ..)

ആരാധനാ നിശാ സംഗീത മേള - Aaradhana Nisha Sangeetha Mela Malayalam Lyrics

ആരാധനാ നിശാ സംഗീത മേള ആരാധനാ നിശാ സംഗീത മേള  വരൂ വരൂ ദേവന്‍ പിറന്നിതാ തൊഴാം തൊഴാം നാഥന്‍ പിറന്നിതാ ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ  കമ്പിത്തിരി മത്താപ്പോ (2) മനസ്സേ ആസ്വദിക്കു ആവോളം (2) വര്‍ണ്ണക്കതിരോ സ്വര്‍ണ്ണപ്പതിരോ  കണ്ണാടിച്ചില്ലിന്‍റെ കന്നിപ്പൊരിയോ (2) ഉള്ളിന്‍റെ ഉള്ളിലാരാരോ കത്തിച്ച  മാലപ്പടക്കോ താലപ്പൊലിയോ  ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ  കമ്പിത്തിരി മത്താപ്പോ (2) മനസ്സേ ആസ്വദിക്കു ആവോളം ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ ജിങ്കിള്‍ ജിങ്കിള്‍ ബെല്‍സ്സ് അങ്കിള്‍ സാന്‍റാക്ലോസ്സ്  കം കം കം ഇന്‍ ഔര്‍ ഹാര്‍ട്ട്സ്സ് ആന്‍റ് ഹോംസ്സ് (2) ഈ നക്ഷത്രക്കുന്നില്‍ ഈ പുല്‍ക്കൊടിലിന്നുള്ളില്‍ മഴവില്‍ക്കൊടികള്‍ മണിഗോപുരമിട്ടൊരു മച്ചകമേടയിതില്‍ (2) ജിങ്കിള്‍ ജിങ്കില്‍ ബെല്‍സ്സ് അങ്കിള്‍ സാന്‍റാക്ലോസ്സ്  കം കം കം ഇന്‍ ആര്‍ ഹാര്‍ട്ട്സ്സ് ആന്‍റ് ഹോംസ്സ് (2) ശാന്തമാം യാമിനി പുണ്യയാം മേദിനി  കന്യമാതാവിന്‍ പൂങ്കരത്തില്‍  മണ്ണിനും വിണ്ണിനും  ഏകനാഥന്‍ ഉണ്ണീശോമിശിഹാ ധന്യനായി വീണുറങ്ങി ഉം... ഉം ...

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം - Aaradhichidam Kumbittu Malayalam Lyrics

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം ആരാധിക്കുമ്പോള്‍ അപദാനം പാടീടാം ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം ആ പദമലരില്‍ താണു വീണു വന്ദിച്ചീടാം  ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണം എന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം (ആരാധിച്ചീടാം..) 1 യേശു നാഥാ ഒരു ശിശുവായ്  എന്നെ നിന്‍റെ മുന്‍പില്‍ നല്‍കീടുന്നെ എന്‍ പാപമേതും മായിച്ചു നീ  ദുഃഖ ഭാരമെല്ലാം മോചിച്ചു നീ ആത്മാവില്‍ നീ വന്നേരമെന്‍  കണ്ണീരു വേഗം ആനന്ദമായ് (2) (ആരാധിച്ചീടാം..) 2 സ്നേഹ നാഥാ ഒരു ബലിയായ്  ഇനി നിന്നില്‍ ഞാനും ജീവിക്കുന്നേ എന്‍റെതായതെല്ലാം സമര്‍പ്പിക്കുന്നു  പ്രിയയായി എന്നെ സ്വീകരിക്കൂ അവകാശിയും അധിനാഥനും  നീ മാത്രമേശു മിശിഹായെ (2) (ആരാധിച്ചീടാം..)

ആരും കൊതിക്കും നിന്‍റെ സ്നേഹം - Aarum Kothikum Ninte Sneham Malayalam Lyrics

ആരും കൊതിക്കും നിന്‍റെ സ്നേഹം ആരും കൊതിക്കും നിന്‍റെ സ്നേഹം  അമ്മയെപ്പോലോമനിക്കും സ്നേഹം (2)  കാരുണ്യത്താലെന്നെ തേടും സ്നേഹമേ  പാരിലെന്നെ താങ്ങിടുന്ന സ്നേഹമേ  നാഥാ നിന്നെ എന്നും വാഴ്ത്തീടാം (ആരും..) കിന്നരവും തംബുരുവും മീട്ടീടാം  ഇമ്പമായ്‌ കീര്‍ത്തനങ്ങളേകീടാം  ഇന്നുമെന്നും ആനന്ദത്താല്‍ പാടാം  നിന്‍റെ നാമം പാവനം, ദിവ്യനാമം പാവനം 1 എന്നെ പേരുചൊല്ലി വിളിച്ചു നീ  നിന്‍റെ മാറില്‍ ചേര്‍ത്തു നീ (2)  ഉള്ളിന്നുള്ളില്‍ വചനം പകര്‍ന്നു നീ  നിന്‍റെ പുണ്യപാത തെളിച്ചു നീ  നേര്‍വഴിയില്‍ നയിച്ചു നീ  ഈശോയേ പാലകനേ  ഈശോയേ പാലകനേ (കിന്നരവും...) 2 നിന്നെ വിട്ടു ഞാന്‍ ദൂരെ പോകിലും  എന്നെ മറന്നീടില്ല നീ (2)  പാപച്ചേറ്റില്‍ വീണകന്നീടിലും  നിന്നെ തള്ളിപ്പറഞ്ഞകന്നീടിലും  എന്നെ കൈവെടിയില്ല നീ  മിശിഹായേ മഹൊന്നതനേ  മിശിഹായെ മഹൊന്നതനേ (കിന്നരവും...) 

ആശ്വാസത്തിന്നുറവിടമാം ക്രിസ്തു- Aaswasathin Uravidamam Malayalam Lyrics

ആശ്വാസത്തിന്നുറവിടമാം ക്രിസ്തു ആശ്വാസത്തിന്നുറവിടമാം ക്രിസ്തു നിന്നെ വിളിച്ചിടുന്നു (2) 1 അദ്ധ്വാനഭാരത്താല്‍ വലയുന്നോരെ ആശ്വാസമില്ലാതലയുന്നോരെ ആണിപ്പാടുള്ളവന്‍ കരങ്ങള്‍ നീട്ടി നിന്നെ വിളിച്ചിടുന്നു (2) (ആശ്വാസ..) 2 പാപാന്ധകാരത്തില്‍ കഴിയുന്നോരെ രോഗങ്ങളാല്‍ മനം തകര്‍ന്നവരെ നിന്നെ രക്ഷിപ്പാന്‍ അവന്‍ കരങ്ങള്‍ എന്നെന്നും മതിയായവ (2) (ആശ്വാസ..) 3 വാതില്‍ക്കല്‍ വന്നിങ്ങു മുട്ടിടുന്ന ആശ്വാസമരുളാന്‍ വന്നീടുന്ന അരമപിതാവിന്‍റെ ഇമ്പസ്വരം നീയിന്നു ശ്രവിച്ചീടുമോ (2) (ആശ്വാസ..)